പാഴ്‌വസ്തുക്കള്‍ സംബന്ധിച്ച കാഴ്ചപ്പാട് തന്നെ തിരുത്താന്‍ ആരെയും പ്രേരിപ്പിക്കുന്ന ഗ്രന്ഥം. പാഴ്‌വസ്തുക്കള്‍ പണം മാത്രമല്ല, വളവും പാചകവാതകവും മുട്ടയും ഭക്ഷണവുമൊക്കെ പ്രദാനം ചെയ്യാന്‍ ശേഷിയുള്ളതാണെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു. അനുദിനം ഓരോ വീട്ടിലും ഉല്‍പാദിപ്പിക്കപ്പെടുന്ന പാഴ്‌വസ്തുക്കളെ എങ്ങനെ സംസ്‌കരിക്കണമെന്നതു സംബന്ധിച്ച് വിശദമായ ഉള്‍ക്കാഴ്ച നല്‍കുന്നു.