പരമശിവനും ഭൂതഗണങ്ങള്‍, പാഠശാലയ്ക്കും ഭൂതഗണങ്ങള്‍. ഒരിടത്ത് ശിവഭൂതങ്ങള്‍, മറുവശത്ത് ഗുരുഭൂതങ്ങള്‍. എങ്ങനെയായിരിക്കണം രണ്ടാമത്തെ ഭൂതഗണങ്ങളോടു ഡീല്‍ ചെയ്യേണ്ടത്. ഈ ചോദ്യം എത്രയോ തലമുറകളില്‍ ആരൊക്കെ ചോദിച്ചിട്ടുണ്ടാവും. പാഠവും പഠനവും പാഠശാലയുമൊക്കെ അരങ്ങൊഴിഞ്ഞ ജീവിതമാണെങ്കില്‍ കൂടി ഞാന്‍ മാത്രമാവുമോ...
ഓരോ തവണ ഈ നഗരത്തില്‍ അന്തിപ്പാതകള്‍ നടന്നു തീര്‍ക്കാനിറങ്ങുമ്പോഴും കണ്ണില്‍ പെടുന്നതാണ് ആ കരിക്കിന്‍ കുലകള്‍. ഒന്നോ രണ്ടോ എണ്ണമല്ല, നാലഞ്ചെണ്ണമെങ്കിലുമുണ്ട്. കായ് തിങ്ങിയ കരിക്കിന്‍ കുലകള്‍. ഒന്നിനു മേല്‍ ഒന്നായി കൂന കൂട്ടിയിട്ടിരിക്കുകയാണ്.ഓരോ ദാഹാര്‍ത്തനെയും സര്‍ബത്തിലേക്കോ പിരുപിരാന്നു കാറ്റുന...