സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൗമാരക്കാരായ ബാലികാ ബാലന്മാര്ക്കും വേണ്ടി ഇംഗ്ലീഷിലുള്ള പ്രതിമാസ പ്രസിദ്ധീകരണം. പൊതുവായ ആസ്വാദനത്തിനും വിനോദത്തിനുമുള്ള ഉള്ളടക്കത്തിനൊപ്പം പ്രാധാന്യം വൈജ്ഞാനിക പ്രധാനമായ ഉള്ളടക്കത്തിനും നല്കിയിരിക്കുന്നു. എല്ലാ ലക്കത്തിലും ചുരുങ്ങിയത് ഏഴു പേജ് ചിത്രകഥകള്‍, പത്തുപേജ് സാഹിത്യ സൃഷ്ടികള്‍, മൂന്നു പേജ് സമാകാലിക പ്രാധാനമുള്ള വിഷയങ്ങള്‍, രണ്ടു പേജ് കുട്ടികളുടെ സൃഷ്ടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിഎംഐ സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ-മാധ്യമ വിഭാഗം പ്രസിദ്ധീകരിക്കുന്നു.