ആനന്ദം പോലെ തെറ്റിദ്ധരിക്കപ്പെട്ടൊരു പദമുണ്ടോയെന്നു സംശയിക്കണം. സുഖമല്ലിത്, സന്തോഷമല്ലിത്. സുഖവും ദുഃഖവുമൊക്കെ പുറമേ നിന്നുള്ള ആരെങ്കിലുമോ എന്തെങ്കിലുമോ ഓരോ വ്യക്തിക്കും നല്‍കുന്ന കാര്യങ്ങളാണ്. ആനന്ദമാകട്ടെ, അകമേ നിന്ന് ഓരോരുത്തരും ഖനനം ചെയ്‌തെടുക്കുന്നതും. ലോകം ആനന്ദത്തിന്റെ വില തിരിച്ചറിയുകയും സാമൂഹ്യ മാധ്യമങ്ങളും സന്നദ്ധസംഘടനകളും മുഖ്യധാര മാധ്യമങ്ങളും ആനന്ദകാംക്ഷയെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ മികച്ച മനശാസ്ത്ര അധ്യാപകനായ ഡോ. തോമസ് എം. കോട്ടൂര്‍ ആനന്ദ തത്വത്തെ പ്രായോഗിക തലത്തില്‍ സമീപിക്കുന്ന ഗ്രന്ഥം. ആനന്ദലബ്ധിക്കുള്ള ബ്ലൂപ്രിന്റ് എന്ന് ഇതിനെ നിസംശയം വിളിക്കാം.