പത്രപ്രവര്‍ത്തകന്റെ ജീവിതം എണ്ണമില്ലാത്ത യാത്രകളുടേതാണ്, യാത്രകള്‍ ഭൂപ്രദേശങ്ങളിലൂടെ മാത്രമല്ല, അനുഭവങ്ങളിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയുമാണ്. ഓരോ യാത്രയും മനസ്സില്‍ അവശേഷിപ്പിക്കുന്നത് വ്യക്തികളുടെയും സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും മായാത്തതും മായ്ക്കാനാവാത്തതുമായ മുദ്രകളാണ്. തോമസ് മാത്യു എന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്റെ യാത്രകള്‍ കാശ്മീര്‍ മുതല്‍ വത്തിക്കാന്‍ വരെ നീളുന്നു. ഇതിനിടയില്‍ സ്വന്തം ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവിനും യാത്ര തന്നെ വേദിയാകുന്നു. മികച്ച വായനാനുഭവം നല്‍കുന്ന സഞ്ചാരം നോവല്‍.